Sports
ഹൈദരാബാദ്: ഐപിഎല്ലിൽ കോൽക്കത്ത നൈറ്റ റൈഡേഴ്സിനെതിരായ മത്സരത്തിൽ ടോസ് നേടിയ സൺറൈസേഴ്സ് ഹൈദരാബാദ് ബാറ്റിംഗ് തെരഞ്ഞെടുത്തു. മൂന്നര മുതൽ ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിലാണ് മത്സരം.
ടീം സൺറൈസേഴ്സ് ഹൈദരാബാദ്: അഭിഷേക് ശർമ, ട്രാവിസ് ഹെഡ്, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ഹെൻറിച്ച് ക്ലാസൺ, സലിൽ അരോറ, അനികേത് വർമ, സ്മരൻ രവിചന്ദ്രൻ, പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), ശിവാംഗ് കുമാർ, ഹർഷൽ പട്ടേൽ, ഇഷാൻ മലിംഗ.
ടീം കോൽക്കത്ത നൈറ്റ് റൈഡേഴ്സ്: അജിൻക്യ രഹാനെ (ക്യാപ്റ്റൻ), ആൻഗ്രിഷ് രഘുവൻഷി (വിക്കറ്റ് കീപ്പർ), കാമറൂൺ ഗ്രീൻ, റോവ്മാൻ പവൽ, മനീഷ് പാണ്ഡെ, റിംഗു സിംഗ്, അനുകുൽ റോയ്, സുനിൽ നരെയ്ൻ, വൈഭവ് അറോറ, കാർത്തിക് ത്യാഗി, വരുൺ ചക്രവർത്തി.
Sports
മുംബൈ: ഐപിഎൽ 2026ൽ വാംഖഡെ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത് റൺമലകൾ വെട്ടിപ്പിടിച്ച ആവേശപ്പോരാട്ടത്തിന്. മുംബൈ ഇന്ത്യൻസ് ഉയർത്തിയ 243 റൺസ് എന്ന കൂറ്റൻ ലക്ഷ്യം എട്ട് പന്തുകൾ ബാക്കിനിൽക്കെ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി സൺറൈസേഴ്സ് ഹൈദരാബാദ് മറികടന്നു. ഇതോടെ വാംഖഡെയിലെ ഏറ്റവും ഉയർന്ന റൺവേട്ട എന്ന റെക്കോർഡും ഹൈദരാബാദ് സ്വന്തമാക്കി.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത മുംബൈ ഇന്ത്യൻസിന് വേണ്ടി ഓപ്പണർ റയാൻ റിക്കിൾടൺ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. വെറും 44 പന്തിൽ നിന്ന് റിക്കിൾടൺ സെഞ്ച്വറി തികച്ചു. സനത് ജയസൂര്യയുടെ റെക്കോർഡ് തകർത്ത റിക്കിൾടൺ, മുംബൈ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ച്വറി എന്ന നേട്ടം സ്വന്തമാക്കി. 55 പന്തിൽ പുറത്താകാതെ 123 റൺസ് (10 ഫോർ, 8 സിക്സ്) നേടിയ റിക്കിൾടണിന്റെ കരുത്തിൽ മുംബൈ 20 ഓവറിൽ 243/5 എന്ന സ്കോറിലെത്തി. അരങ്ങേറ്റക്കാരൻ വിൽ ജാക്സ് (46), നായകൻ ഹാർദിക് പാണ്ഡ്യ (12 പന്തിൽ 31) എന്നിവരും ആഞ്ഞടിച്ചു.
മുംബൈയുടെ കൂറ്റൻ സ്കോറിനെ ഹൈദരാബാദ് നേരിട്ടത് അതിലും വലിയ പ്രഹരശേഷിയോടെയായിരുന്നു. ട്രാവിസ് ഹെഡും അഭിഷേക് ശർമയും ചേർന്ന് പവർപ്ലേയിൽ തന്നെ മുംബൈ ബൗളർമാരെ നിലംപരിശാക്കി. ട്രാവിസ് ഹെഡ് 30 പന്തിൽ 76 റൺസും (8 സിക്സ്), അഭിഷേക് ശർമ 24 പന്തിൽ 45 റൺസും നേടി.
ഇടയ്ക്ക് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി മുംബൈ തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും ഹെൻറിച്ച് ക്ലാസൻ രക്ഷകനായി. വെറും 30 പന്തിൽ പുറത്താകാതെ 65 റൺസ് നേടിയ ക്ലാസൻ ഹൈദരാബാദിനെ വിജയതീരത്ത് എത്തിച്ചു. സലിൽ അറോറ (10 പന്തിൽ 30*) പാണ്ഡ്യയുടെ ഓവറിൽ സിക്സറുകൾ പായിച്ച് കളി വേഗത്തിൽ അവസാനിപ്പിച്ചു.
Sports
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ടോസ് നേടിയ സൺറൈസേഴ്സ് ഹൈദരാബാദ് ബൗളിംഗ് തെരഞ്ഞെടുത്തു. ഏഴര മുതല്ഡ ജയ്പുരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിലാണ് മത്സരം.
ടീം രാജസ്ഥാൻ റോയൽസ്: യശ്വസി ജയ്സ്വാൾ, വൈഭവ് സൂര്യവൻഷി, ധ്രുവ് ജൂറൽ (വിക്കറ്റ് കീപ്പർ), റിയാൻ പരാഗ് (ക്യാപ്റ്റൻ), ഷിംറോൺ ഹെറ്റ്മയർ, ഡോണോവൻ ഫെരേര, രവീന്ദ്ര ജഡേജ, ജോഫ്ര ആർച്ചർ, തുഷാർ ദേശ്പാണ്ഡെ, നാൻഡ്രെ ബർഗർ, ബ്രിജേഷ് ശർമ.
ടീം സൺറൈസേഴ്സ് ഹൈദരാബാദ്: അഭിഷേക് ശർമ, ഇഷാൻ കിഷൻ, ഹെന്റിച്ച് ക്ലാസൺ, സലിൽ അറോറ (വിക്കറ്റ് കീപ്പർ), അനികേത് വർമ, നിതീഷ് കുമാർ റെഡ്ഢി, പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), ശിവാംഗ് കുമാർ, സക്കീബ് ഹുസൈൻ, പ്രഫുൽ ഹിൻജെ, ഇഷാൻ മലിംഗ.
National
ഹൈദരാബാദ്: രാജസ്ഥാൻ റോയൽസിന്റെ കരുത്തുറ്റ ബാറ്റിംഗ് നിരയെ തകർത്തെറിഞ്ഞ് സൺറൈസേഴ്സ് ഹൈദരാബാദിന് ആവേശോജ്ജ്വല വിജയം. ഉപ്പൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 57 റൺസിനാണ് ഹൈദരാബാദ് രാജസ്ഥാനെ പരാജയപ്പെടുത്തിയത്. ഐപിഎൽ അരങ്ങേറ്റം കുറിച്ച പ്രഫുൽ ഹിങ്കെയും സാക്കിബ് ഹസനും ചേർന്ന് എട്ട് വിക്കറ്റുകൾ പങ്കിട്ടതാണ് മത്സരത്തിൽ നിർണായകമായത്.
മത്സരത്തിന്റെ ആദ്യ ഓവറിൽ തന്നെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിക്കൊണ്ട് പ്രഫുൽ ഹിങ്കെ ഐപിഎൽ ചരിത്രത്തിൽ പുതിയ റിക്കാർഡ് കുറിച്ചു. ഐപിഎൽ ചരിത്രത്തിൽ ആദ്യ ഓവറിൽ തന്നെ മൂന്ന് വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ബൗളറായി ഈ 24-കാരൻ മാറി. ഇൻ-ഫോം താരം വൈഭവ് സൂര്യവംശി, ധ്രുവ് ജൂറൽ, ലുവാൻഡ്രെ പ്രിട്ടോറിയസ് എന്നിവരെ റണ്ണൊന്നുമെടുക്കുന്നതിന് മുൻപ് പ്രഫുൽ മടക്കി. പിന്നീട് റിയാൻ പരാഗിനെയും പുറത്താക്കിയ പ്രഫുൽ, ശുഐബ് അക്തറിനെ അനുസ്മരിപ്പിക്കും വിധം വായുവിൽ പറന്നാണ് തന്റെ വിജയം ആഘോഷിച്ചത്.
സാക്കിബ് ഹസൻ ഓപ്പണർ യശസ്വി ജയ്സ്വാളിനെ പുറത്താക്കി രാജസ്ഥാനെ കൂടുതൽ സമ്മർദ്ദത്തിലാക്കി. രവീന്ദ്ര ജഡേജയും ഡോണവൻ ഫെരേരയും ചേർന്ന് സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും, നിർണായക സമയത്ത് സാക്കിബ് ഇരുവരെയും പുറത്താക്കി ഹൈദരാബാദിന്റെ ജയം ഉറപ്പിച്ചു. ഈ സീസണിൽ രാജസ്ഥാൻ റോയൽസിന്റെ ആദ്യ തോൽവിയാണിത്. ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സിനെ 216 എന്ന കൂറ്റൻ സ്കോറിലെത്തിച്ചത് ഇഷാൻ കിഷന്റെ തകർപ്പൻ ബാറ്റിംഗാണ്.
Sports
ഹൈദരാബാദ്: ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാന് റോയൽസ് ബൗളിംഗ് തെരഞ്ഞെടുത്തു. ഏഴര മുതൽ ഹൈജദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം.
ടീം രാജസ്ഥാൻ റോയൽസ്: യശ്വസി ജയ്സ്വാൾ, ധ്രുവ് ജൂറൽ (വിക്കറ്റ് കീപ്പർ), റിയാൻ പരാഗ് (ക്യാപ്റ്റൻ), ലുവാൻ-ഡി-പ്രിറ്റോറിയസ്, ഡോണോവൻ ഫെരെയ്ര, രവീന്ദ്ര ജഡേജ, ജോഫ്ര ആർച്ചർ, നാൻഡ്രെ ബർഗർ, സന്ദീപ് ശർമ, രവി ബിഷ്ണോയ്, തുഷാർ ദേശ്പാണ്ഡെ.
ടീം സൺറൈസേഴ്സ് ഹൈദരാബാദ്: അഭിഷേക് ശർമ, ട്രാവിസ് ഹെഡ്, ഇഷാൻ കിഷൻ (ക്യാപ്റ്റൻ/ വിക്കറ്റ് കീപ്പർ), ഹെൻറിച്ച് ക്ലാസൺ, സലീൽ അറോറ, അനികേത് വർമ, നിതീഷ് കുമാർ റെഡ്ഢി, ഹർഷ് ദുബെ, ശിവാംഗ് കുമാർ, പ്രഫുൽ ഹിൻജെ, ഇഷാൻ മലിംഗ.
Sports
ഹൈദരാബാദ്: ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ടോസ് നേടിയ ലക്നോ സൂപ്പർ ജയന്റ്സ് ബൗളിംഗ് തെരഞ്ഞെടുത്തു. മൂന്നര മുതൽ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിലത്തിലാണ് മത്സരം.
സീസണിലെ രണ്ടാം ജയം ലക്ഷ്യമിട്ടാണ് സൺറൈസേഴ്സ് ഇറങ്ങുന്നത്. ആദ്യ ജയമാണ് ലക്നോ സൂപ്പർ ജയന്റ്സിന്റെ ലക്ഷ്യം.
ടീം സൺറൈസേഴ്സ് ഹൈദരാബാദ്: ട്രാവിസ് ഹെഡ്, അഭിഷേക് ശർമ, ഇഷാൻ കിഷൻ (ക്യാപ്റ്റൻ/വിക്കറ്റ് കീപ്പർ), ഹെൻറിച്ച് ക്ലാസൺ, ലിയാം ലിവിംഗ്സ്റ്റൺ, അനികേത് വർമ, നിതീഷ് കുമാർ റെഡ്ഢി, ഹർഷ് ദുബെ, ശിവാംഗ് കുമാർ, ഹർഷൽ പട്ടേൽ, ജയ്ദേവ് ഉനദ്കട്ട്.
ടീം ലക്നോ സൂപ്പർ ജയന്റ്സ്: മിച്ചൽ മാർഷ്, റിഷഭ് പന്ത് (ക്യാപ്റ്റൻ/വിക്കറ്റ് കീപ്പർ), എയ്ഡൻ മാർക്രം, നിക്കോളാസ് പുരാൻ, അബ്ദുൾ സമദ്, മുകുൽ ചൗധരി, മനിമാരൻ സിദ്ദാർഥ്, ആവേഷ് ഖാൻ, മുഹമ്മദ് ഷമി, ദിഗ്വേഷ് സിംഗ് രാതി, പ്രിൻസ് യാദവ്.
Sports
കോൽക്കത്ത: ഐപിഎല്ലിൽ തങ്ങളുടെ ആദ്യ വിജയം ആഘോഷമാക്കി സൺറൈസേഴ്സ് ഹൈദരാബാദ്. വ്യാഴാഴ്ച കോൽക്കത്തയിലെ ഈദൻ ഗാർഡൻസിൽ നടന്ന ആവേശ പോരാട്ടത്തിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 65 റൺസിനാണ് ഹൈദരാബാദ് പരാജയപ്പെടുത്തിയത്. ഹൈദരാബാദ് ഉയർത്തിയ 227 റൺസ് എന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന കോൽക്കത്തയ്ക്ക് 16 ഓവറിൽ 161 റൺസെടുക്കാനേ സാധിച്ചുള്ളൂ.
ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിനായി ഓപ്പണർമാരായ ട്രാവിസ് ഹെഡും(46) അഭിഷേക് ശർമയും (48) ചേർന്ന് വെടിക്കെട്ട് തുടക്കമാണ് നൽകിയത്. ഹെഡിനെ കാർത്തിക് ത്യാഗിയും അഭിഷേകിനെ മുസറബാനിയും പുറത്താക്കി. തുടർന്ന് ക്രീസിലെത്തിയ വിക്കറ്റ് കീപ്പർ ബാറ്റർ ഹെൻറിച്ച് ക്ലാസൻ (52) അർധസെഞ്ചുറിയുമായി ഇന്നിംഗ്സ് നയിച്ചു. നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 226 റൺസാണ് ഹൈദരാബാദ് അടിച്ചുകൂട്ടിയത്.
കോൽക്കത്തയ്ക്ക് വേണ്ടി ബ്ലെസിംഗ് മുസറബാനി നാല് വിക്കറ്റുകൾ വീഴ്ത്തി തിളങ്ങി. മറുപടി ബാറ്റിംഗിനിറങ്ങിയ കോൽക്കത്തയുടെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. ഡേവിഡ് പെയ്ൻ എറിഞ്ഞ ആദ്യ ഓവറിൽ ഫിൻ അലൻ 25 റൺസ് അടിച്ചെടുത്തെങ്കിലും, അടുത്ത ഓവറിൽ ഹർഷ് ദുബെ അലനെ (28) പുറത്താക്കി. അജിങ്ക്യ രഹാനെ (8) ഒരിക്കൽ കൂടി ജയ്ദേവ് ഉനദ്കട്ടിന് മുന്നിൽ കീഴടങ്ങി. യുവതാരം അംഗ്രിഷ് രഘുവംശിയും (52) റിങ്കു സിംഗും (35) ചേർന്ന് ഒരു കൂട്ടുകെട്ട് പടുത്തുയർത്താൻ ശ്രമിച്ചെങ്കിലും റണ്ണൗട്ടിലൂടെ രഘുവംശി പുറത്തായത് കോൽക്കത്തയ്ക്ക് തിരിച്ചടിയായി. കാമറൂൺ ഗ്രീനും (2) സമാനമായ രീതിയിൽ റണ്ണൗട്ടായി മടങ്ങി.
ഹൈദരാബാദിനായി ജയ്ദേവ് ഉനദ്കട്ട് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ഓൾറൗണ്ട് പ്രകടനം പുറത്തെടുത്ത നിതീഷ് കുമാർ റെഡ്ഡി, റിങ്കു സിംഗിനെയും അനുകൂൽ റോയിയെയും പുറത്താക്കി ഹൈദരാബാദിന്റെ വിജയം ഉറപ്പിച്ചു.
Sports
ബംഗളൂരു: ആർസിബി അനായാസം... ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ട്വന്റി20 ക്രിക്കറ്റ് 19-ാം സീസണ് ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാന്പ്യൻമാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് ആറ് വിക്കറ്റിന്റെ തകർപ്പൻ ജയം.
ആരാധക മനം കവർന്ന തുടക്കമായിരുന്നു എം ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആദ്യ മത്സരം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ച ഇഷാൻ കിഷന്റെ വെടിക്കെട്ട് ബാറ്റിംഗിൽ 201 റണ്‍സ് സ്വന്തമാക്കി.
കൂറ്റനടിക്കിടയിലും ആർസിബിയുടെ അരങ്ങേറ്റ താരം ജേക്കബ് ഡഫി 22 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടി തിളങ്ങി. മറുപടി ബാറ്റിംഗിൽ ദേവദത്ത് പടിക്കലിന്റെയും വിരാട് കോഹ്ലിയുടെയും തകർപ്പൻ അർധസെഞ്ചുറി മികവിൽ ആർസിബി 15.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ അനായാസ ജയം സ്വന്തമാക്കി.
► കിംഗ് പൂരം
202 എന്ന കൂറ്റൻ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ ബംഗളൂരുവിന്റെ ആദ്യ വിക്കറ്റ് സ്കോർ ഒന്‍പതിൽ വീണു. ഫിൽ സോൾട്ട് (1) മടങ്ങി. പിന്നാലെയെത്തിയ ദേവദത്ത് പടിക്കൽ (26 പന്തിൽ 61 റണ്‍സ്), വിരാട് കോഹ്ലിക്കൊപ്പം (38 പന്തിൽ 69 റണ്‍സ്) തകർത്തടിച്ചതോടെ സണ്‍റൈസേഴ്സ് കളി കൈവിട്ടു. ഇരുവരും ചേർന്ന് സ്കോർ 8.4 ഓവറിൽ 110 റണ്‍സിലെത്തിച്ചശേഷമാണ് പിരിഞ്ഞത്. പിന്നാലെയെത്തിയ ക്യാപ്റ്റൻ രജത് പാട്ടീദാറും (12 പന്തിൽ 31 റണ്‍സ്) ആഞ്ഞടിക്കുന്നതിനിടയിൽ വിക്കറ്റ് നഷ്ടമാക്കിയെങ്കിലും ബംഗളൂരു ജയം അടുത്തെത്തിയിരുന്നു.
ജിതേഷ് ശർമ (0) നിരാശപ്പെടുത്തിയെങ്കിലും ടിം ഡേവിഡ് (10) കോഹ്ലിക്കൊപ്പം വിജയ റണ്‍ കുറിച്ചു. സണ്‍റൈസേഴ്സിനായി ആർക്കും ഭേദപ്പെട്ട ബൗളിംഗ് പ്രകടനം പുറത്തെടുക്കാനായില്ല. ഡേവിഡ് പെയ്ൻ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ജയദേവ് ഉനത്കത്തും ഹർഷ് ദുബെയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
► ഇഷാൻ കൊടുങ്കാറ്റ്
എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ 201 റണ്‍സെടുത്തു. നായകൻ ഇഷാൻ കിഷന്റെ തകർപ്പൻ അർധസെഞ്ചുറിയും (38 പന്തിൽ നിന്ന് 80 റണ്‍സ്) അവസാന ഓവറുകളിൽ അനികേത് വർമ (18 പന്തിൽ 43 റണ്‍സ്) നടത്തിയ വെടിക്കെട്ടുമാണ് സണ്‍റൈസേഴ്സിനെ ഇരുനൂറ് കടത്തിയത്.
ഓപ്പണർമാരായ അഭിഷേക് ശർമയും (7) ട്രാവിസ് ഹെഡും (11) നിരാശപ്പെടുത്തി. രണ്ടാം ഓവറിലെ ആദ്യ പന്തിലും അവസാന പന്തിലുമായി ഓപ്പണർമാരെ ജേക്കബ് ഡഫി പുറത്താക്കി. നാലാം ഓവറിൽ നിതീഷ് കുമാർ റെഡ്ഢിയെ (1) പുറത്താക്കി കിവീസ് പേസർ ഐപിഎല്ലിലേക്കുള്ള അരങ്ങേറ്റം ആഘോഷിച്ചു.
29-3ലേക്ക് തകർന്നടിഞ്ഞ ഹൈദരാബാദിനെ ഇഷാൻ കിഷനും ഹെൻറിച്ച് ക്ലാസനും (31) 97 റണ്‍സ് കൂട്ടുകെട്ടിലൂടെ കരകയറ്റി.
ആർസിബിക്കായി അരങ്ങേറ്റ മത്സരം കളിച്ച ജേക്കബ് ഡഫി നാല് ഓവറിൽ 22 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. റൊമാരിയോ ഷെപ്പേർഡും മൂന്ന് വിക്കറ്റെടുത്തപ്പോൾ ഭുവനേശ്വർ കുമാർ, അഭിനന്ദൻ സിംഗ്, സുയാഷ് ശർമ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് കോല്‍ക്കത്ത നൈറ്റ റൈഡേഴ്സിനെ നേരിടും.
Sports
ബംഗളൂരു: ഐപിഎൽ 2026 ന്റെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് തകർപ്പൻ ജയം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബിനെ ആറ് വിക്കറ്റിനാണ് ആർസിബി തോൽപ്പിച്ചത്.
സൺറൈസേഴ്സ് ഉയർത്തിയ 202 റൺസ് വിജയലക്ഷ്യം 15.4 ഓവറിൽ റോയൽ ചലഞ്ചേഴ്സ് മറികടന്നു. അർധ സെഞ്ചുറി നേടിയ സൂപ്പർ താരം വിരാട് കോഹ്ലിയുടെയും ദേവ്ദത്ത് പടിക്കലിന്റെയും മികവിലാണ് ആർസിബി അനായാസമായി ലക്ഷ്യം മറികടന്നത്.
വിരാട് കോഹ്ലി 69 റൺസാണെടുത്തത്. 38 പന്തിൽ അഞ്ച് ബൗണ്ടറിയും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു കോഹ്ലിയുടെ ഇന്നിംഗ്സ്. 26 പന്തിൽ നിന്ന് 61 റൺസാണ് ദേവ്ദത്ത് പടിക്കൽ എടുത്തത്. ക്യാപ്റ്റൻ രജത് പാട്ടീദാർ 31 റൺസെടുത്തു.
സൺറൈസേഴ്സിന് വേണ്ടി ഡേവിഡ് പൈയ്നെ രണ്ട് വിക്കറ്റ് എടുത്തു. ജയ്ദേവ് ഉനദ്കട്ടും ഹർഷ് ദുബെയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 201 റൺസെടുത്തത്. ക്യാപ്റ്റൻ ഇഷാൻ കിഷന്റെയും അനികേത് വർമയുടെയും വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിലാണ് സൺറൈസേഴ്സ് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. ഇഷാൻ കിഷൻ 80 റൺസാണെടുത്തത്. 38 പന്തിൽ എട്ട് ബൗണ്ടറിയും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു ഇഷാന്റെ ഇന്നിംഗ്സ്.
അനികേത് വർമ 18 പന്തിൽ നിന്ന് 43 റൺസാണ് സ്കോർ ചെയ്തത്. 31 റൺസെടുത്ത ഹെൻറിച്ച് ക്ലാസനും തിളങ്ങി. ആർസിബിക്ക് വേണ്ടി ജേക്കബ് ഡഫിയും റൊമാരിയോ ഷെപ്പേർഡും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഭുവനേശ്വർ കുമാറും അഭിനന്ദൻ സിംഗും സുയാഷ് ശർമയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
ബംഗളൂരു: ഐപിഎൽ 2026ന്റെ ഉദ്ഘാടന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 201 റൺസാണെടുത്തത്.
ക്യാപ്റ്റൻ ഇഷാൻ കിഷന്റെയും അനികേത് വർമയുടെയും വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിലാണ് സൺറൈസേഴ്സ് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. ഇഷാൻ കിഷൻ 80 റൺസാണെടുത്തത്. 38 പന്തിൽ എട്ട് ബൗണ്ടറിയും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു ഇഷാന്റെ ഇന്നിംഗ്സ്.
അനികേത് വർമ 18 പന്തിൽ നിന്ന് 43 റൺസാണ് സ്കോർ ചെയ്തത്. 31 റൺസെടുത്ത ഹെൻറിച്ച് ക്ലാസനും തിളങ്ങി. ആർസിബിക്ക് വേണ്ടി ജേക്കബ് ഡഫിയും റൊമാരിയോ ഷെപ്പേർഡും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഭുവനേശ്വർ കുമാറും അഭിനന്ദൻ സിംഗും സുയാഷ് ശർമയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
ബംഗളൂരു: ഐപിഎൽ 2026 സീസണിന്റെ ഉദ്ഘാടന മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ടോസ് നേടിയ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ബൗളിംഗ് തെരഞ്ഞെടുത്തു. ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഏഴര മുതലാണ് മത്സരം.
ടീം റോയൽ ചലഞ്ചേഴ്സ് ബംഗളൂരു: വിരാട് കോഹ്ലി, ഫിലിപ് സാൾട്ട്, രജത് പാട്ടീദാർ (ക്യാപ്റ്റൻ), ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേർഡ്, ക്രുണാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, അഭിനന്ദൻ സിംഗ്, ജേക്കബ് ഡഫി, സുയാഷ് ശർമ.
ഇംപാക്ട് സബ്സ്: ദേവ്ദവത്ത് പടിക്കൽ, ജേക്കബ് ബെതൽ, രസിഖ് സലം ദാർ, കനിഷ്ക് ചൗഹാൻ, വെങ്കടേഷ് അയ്യർ.
ടീം സൺറൈസേഴ്സ് ഹൈദരാബാദ്: അഭിഷേക് ശർമ, ട്രാവിസ് ഹെഡ്, ഇഷാൻ കിഷൻ (ക്യാപ്റ്റൻ/വിക്കറ്റ് കീപ്പർ), ഹെന്റിച്ച് ക്ലാസൻ, അനികേത് വർമ, നിതീഷ് കുമാർ റെഡ്ഢി, സലീൽ അരോറ, ഹർഷ് ദുബെ, ഹർഷൽ പട്ടേൽ, ജയദേവ് ഉനദ്കട്ട്, ഇഷാൻ മലിംഗ.
ഇംപാക്ട് സബ്സ്: ശിവാംഗ് കുമാർ, ലിയാം ലിവിംഗ്സ്റ്റൺ, ഡേവിഡ് പയനെ, സ്മരൻ രാമചന്ദ്രൻ, സക്കീബ് ഹുസെയ്ൻ.
Sports
ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു ടീം ആദ്യമായി 300 കടക്കുമെന്നു തോന്നിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് സണ്‍റൈസേഴ്സ് ഹൈദരാബാദ് ആയിരുന്നു. കഴിഞ്ഞ രണ്ടു സീസണിലായി നാല് തവണയാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് 275നു മുകളില്‍ സ്കോര്‍ അടിച്ചുകയറ്റിയത്.
ഐപിഎല്‍ ചരിത്രത്തില്‍ മറ്റൊരു ടീമിനും ഇത്തരമൊരു പ്രകടനം അവകാശപ്പെടാനില്ല. 260നു മുതളില്‍ സ്കോര്‍ പടുത്തുയര്‍ത്തിയ മറ്റു ടീമുകള്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സും (272/7, 261/6) റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും (263/5, 262/7), പഞ്ചാബ് കിംഗ്സും (262/2) മാത്രം. അഞ്ച് തവണ ട്രോഫി സ്വന്തമാക്കിയ ചെന്നൈ സൂപ്പര്‍ കിംഗ്സിനും മുംബൈ ഇന്ത്യന്‍സിനും ഇതുവരെ 250 കടക്കാന്‍ സാധിച്ചിട്ടില്ലെന്നതും ശ്രദ്ധേയം.
ടോപ് 4 ടീം ടോട്ടല്‍
ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ആദ്യ നാല് ടീം സ്കോറും സണ്‍റൈസേഴ്സ് ഹൈദരാബാദിനു സ്വന്തം. 2024ല്‍ മുംബൈ ഇന്ത്യന്‍സിന് എതിരേ 277/3, 2025ല്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരേ 278/3, രാജസ്ഥാന് റോയല്‍സിന് എതിരേ 286/6, 2024ല്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് എതിരേ 287/3. അതായത് 300 എന്ന മാന്ത്രിക സംഖ്യയിലേക്ക് ഉണ്ടായിരുന്ന അകലം 15 റണ്‍സില്‍ താഴെ മാത്രം.
ഹൈവോള്‍ട്ട് ടീമായ സണ്‍റൈസേഴ്സ് 2026 സീസണില്‍ 300ല്‍ എത്തുമോ എന്നതാണ് കണ്ടറിയേണ്ടത്.
ഇഷാന് & അഭിഷേക്
2026 സീസണിന്റെ തുടക്കത്തില്‍ ഇഷാന് കിഷനും (ക്യാപ്റ്റന്‍) അഭിഷേക് ശര്‍മയും (വൈസ് ക്യാപ്റ്റന്‍) ചേര്‍ന്നാണ് സണ്‍റൈസേഴ്സിനെ നയിക്കുക. ഓസീസ് പേസറും സ്ഥിരം ക്യാപ്റ്റനുമായ പാറ്റ് കമ്മിന്‍സ് പരിക്കിന്റെ പിടിയില്‍നിന്നുള്ള മോചനത്തിനുശേഷം ടീമിനൊപ്പം ചേരാന്‍ വൈകുമെന്നതിനാലാണിത്.
ബാറ്റിംഗ് ലൈനപ്പില്‍ ടീമിന്റെ രണ്ട് കരുത്തരാണ് ഇഷാനും അഭിഷേകും. 2026 ട്വന്റി-20 ലോകകപ്പില്‍ ഇഷാന് കിഷന് നടത്തിയ പ്രകടനം ഇന്ത്യയുടെ കിരീട നേട്ടത്തില്‍ നിര്‍ണായകമായിരുന്നു. ലോകകപ്പ് ഫൈനലില്‍ മാത്രമാണ് യഥാര്‍ഥ അഭിഷേകിനെ കാണാന്‍ സാധിച്ചത്.
ട്രാവിസ് ഹെഡ്, ഹെന്റിച്ച് ക്ലാസന്, നിതീഷ് കുമാര്‍ റെഡ്ഡി എന്നിങ്ങനെ നീളുന്നു ബാറ്റിംഗ് ലൈനപ്പ്. ലിയാം ലിവിംഗ്സ്റ്റണ്, ആര്. സമ്രാന്‍, അനികേത് വര്‍മ, ഹര്‍ഷ് ദുബെ, കമിന്ധു മെന്‍ഡിസ് എന്നിവരുടെ കടന്നാക്രമണവും സണ്‍റൈസേഴ്സ് ബാറ്റിംഗിനു കരുത്താകും.
2016 ചാമ്പ്യന്മാരാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ്. രണ്ടാം കിരീടമാണ് ഇത്തവണത്തെ ലക്ഷ്യം.
ബൗളിംഗ് പ്രശ്നം
ഒറ്റവാക്കില്‍ ദുര്‍ബല ബൗളിംഗാണ് സണ്റൈസേഴ്സിനുള്ളതെന്നു പറയാം. പാറ്റ് കമ്മിന്‍സാണ് ബൗളിംഗ് സംഘത്തിന്റെ തലവന്‍. സീസണിന്റെ തുടക്കത്തില്‍ കമ്മിന്‍സിന്റെ സേവനം ഉണ്ടാകില്ല. ഹര്‍ഷല്‍ പട്ടേല്‍, ജയ്ദേവ് ഉനദ്കട്ട്, ശിവം മാവി, ശ്രീലങ്കയുടെ ഇഷാന് മലിംഗ എന്നിവരാണ് പേസ് നിരയിലുള്ള മറ്റു താരങ്ങള്‍. അമിത് കുമാര്‍, സീഷന്‍ അന്‍സാരി എന്നിവരാണ് സ്പിന്നര്‍മാര്‍. ഇഷാന് മലിംഗയ്ക്കും പരിക്കിന്റെ പ്രശ്നമുണ്ട്.
ഇംഗ്ലീഷ് താരം ലിയാം ലിവിംഗ്സ്റ്റണ്, കമിന്ധു മെന്‍ഡിസ്, അഭിഷേക് ശര്‍മ എന്നിവരുടെ സ്പിന്‍ ബൗളിംഗിനും നിര്‍ണായകമാകും.
നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് എതിരേ 28നാണ് സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ആദ്യ മത്സരം. 2026 ഐപിഎല്‍ സീസണിന്റെ ഉദ്ഘാടന മത്സരമാണിത്.
Sports
ഹൈദരാബാദ്: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റിന്റെ 2026 സീസണില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ഇഷാന് കിഷന് നയിക്കും. ഓസ്ട്രേലിയന്‍ പേസറായ പാറ്റ് കമ്മിന്‍സാണ് ടീമിന്റെ ക്യാപ്റ്റന്‍.
പരിക്കിനെത്തുടര്‍ന്ന് കമ്മിന്‍സ് ടീമിനൊപ്പം ചേരാന്‍ വൈകുന്ന പശ്ചാത്തലത്തില്‍ ഇഷാന് കിഷനെ താത്കാലിക ക്യാപ്റ്റനായി ഇന്നലെ ഫ്രാഞ്ചൈസി പ്രഖ്യാപിച്ചു.
കമ്മിന്‍സ് തിരികെ എത്തുന്നതുവരെ ഇഷാന് കിഷന്റെ ഡെപ്യൂട്ടിയായി വൈസ് ക്യാപ്റ്റന്‍ സ്ഥാനം വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മ നിര്‍വഹിക്കും.
ഇന്ത്യന്‍ ക്യാപ്റ്റന്‍സ്
ഇഷാന് സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ഇടക്കാല നായകസ്ഥാനത്ത് എത്തിയതോടെ ലീഗിലെ 10 ടീമുകളും ഇന്ത്യന്‍ ക്യാപ്റ്റന്മാരുടെ കീഴില്‍ ഇറങ്ങും. 2019 എഡിഷനുശേഷം ഇതാദ്യമാണ്.
Sports
ലണ്ടൻ: ഐപിഎൽ (ഇന്ത്യൻ പ്രീമിയർ ലീഗ്) ട്വന്റി-20 ക്രിക്കറ്റ് ടീമായ സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമിന്റെ സഹ ഉടമ കാവ്യാ മാരന് എതിരേ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം.
പാക്കിസ്ഥാൻ ലെഗ് സ്പിന്നർ അബ്രാർ അഹമ്മദിനെ ദ ഹൺഡ്രഡ് ടൂർണമെന്റിനുള്ള ലേലത്തിൽ സൺറൈസേഴ്സ് ലീഡ്സ് സ്വന്തമാക്കിയതാണ് വിമർശനത്തിന് വഴിയൊരുക്കിയത്. ലേലത്തിൽ പങ്കെടുത്ത മറ്റൊരു പാക്കിസ്ഥാൻ താരം ഉസ്മാൻ താരിഖിനെ അമേരിക്കൻ ഉടമസ്ഥതയിലുള്ള ബിർമിംഗ്ഹാം ഫീനിക്സ് സ്വന്തമാക്കി.
ഹൈദരാബാദിന്റെ 2026 സീസണിലെ മത്സരങ്ങൾ ബഹിഷ്കരിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. 2026 ഐപിഎൽ സീസണിലെ ഉദ്ഘാടന മത്സരം നിലവിലെ ചാന്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും സൺറൈസേഴ്സും തമ്മിലാണ്.
ദ ഹണ്ട്രഡ് ലേലത്തിൽ ഐപിഎൽ ടീമുകളുടെ ഉടമസ്ഥതയിലുള്ള എംഐ ലണ്ടൻ, മാഞ്ചസ്റ്റർ സൂപ്പർ ജയന്റ്സ്, സണ്‍റൈസേഴ്സ് ലീഡ്സ്, സതേണ്‍ ബ്രേവ് എന്നിവ പാക് താരങ്ങളെ ടീമിലെടുക്കില്ലെന്നായിരുന്നു സൂചന.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ശത്രുതയുടെ പശ്ചാത്തലത്തിൽ, 2009 മുതൽ പാക് താരങ്ങർ ഐപിഎല്ലിൽ ഇടം നേടിയിട്ടില്ല.